ഓഹരി വിപണിയില്‍ കനത്ത നഷ്ട൦; രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ വീ​ണ്ടും ഇ​ടി​വ്

Loading...

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 600 പോയിന്‍റ് താഴ്ന്നു. നിഫ്റ്റി 158 പോയിന്‍റ് നഷ്ടത്തില്‍ 10,700 ലുമെത്തി.

ബിഎസ്‌ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1038 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്‍റ്സ്, ടെക് മഹീന്ദ്ര, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

വായിക്കുക:  "വരമഹാലക്ഷ്മി ഹബ്ബ"യും മഴയും ഒന്നിച്ചെത്തി;നഗരത്തിൽ എങ്ങും വൻ ഗതാഗതക്കുരുക്ക്!

ആഗോള വ്യാപകമായുള്ള വില്‍പന സമ്മര്‍ദ൦ ഓഹരി വിപണിയെ ബാധിക്കുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതേസമയം, രൂ​പ വീ​ണ്ടും താഴേയ്ക്കുതന്നെ. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 73.77 രൂ​പ​യി​ലെ​ത്തി. ച​രി​ത്ര​ത്തി​ലെ വ​ലി​യ ഇ​ടി​വാ​ണ് രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ ഇപ്പോള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓയില്‍ വി​ല കു​തി​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഡോ​ള​ര്‍ ശ​ക്തി​പ്രാ​പി​ച്ച​തു​മാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​വാ​ന്‍ കാ​ര​ണ​മാ​യ​ത്. ഡോ​ള​റി​ന് ഈ വര്‍ഷത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ്.

വായിക്കുക:  ഈ മാസം 13വരെ കർണാടക കോൺഗ്രസിന്റെ "ട്രബിൾഷൂട്ടർ"അഴിക്ക് ഉള്ളിൽ തന്നെ; 9 ദിവസത്തേക്ക് ഡി.കെ.ശിവകുമാറിനെ റിമാന്റ് ചെയ്ത് സി.ബി.ഐ കോടതി.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഡോ​ള​ര്‍ കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​മെ​ന്നും അ​തി​നാ​ല്‍ രൂ​പയുടെ മൂല്യം വീ​ണ്ടും താഴുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍

രൂപയുടെ മൂല്യമിടിയുന്നത് ക്രൂ​ഡ് ഓ​യി​ല്‍ ഇ​റ​ക്കു​മ​തി ചെയ്യുന്ന രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ വ​ലി​യ ന​ഷ്ട​വും ഇ​ന്ത്യ​യ്ക്കു​ണ്ടാ​കും. എ​ന്നാ​ല്‍ വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലേ​ക്കു പ​ണം അ​യ​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ത് നേ​ട്ട​മാ​ണ്.

Slider
Slider
Loading...

Related posts

error: Content is protected !!