പൊണ്ണത്തടി കുറയ്ക്കണോ? ഇതു പരീക്ഷിക്കു….

പൊണ്ണതടിയും അത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.  രാവിലെ വ്യായാമത്തിന് മുന്‍പ് കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയും.

കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്‍റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘത്തിന്റെതാണ് പുതിയ കണ്ടെത്തല്‍. എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയുമെന്നാണ് അവരുടെ കണ്ടെത്തല്‍.

വായിക്കുക:  കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു

വ്യായാമത്തിന് മുന്‍പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് ഊര്‍ജം പകരുകയും ശാരീരികക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടീം ഡയറക്ടര്‍ മാര്‍ക് ബാബ്‌സ് വ്യക്തമാക്കി.

പാകം ചെയ്യാത്ത കോഴിമുട്ട കാപ്പിയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഹംഗറി, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ പതിവാണ്. പച്ചമുട്ട കഴിക്കുമ്പോള്‍ ഹാനികരമായ ബാക്ടീരിയകള്‍ ശരീരത്തിനകത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. 160 ഡിഗ്രിയില്‍ വരെ തിളപ്പിച്ചാലോ ഈ ബാക്ടീരിയകള്‍ നശിക്കൂ. എന്നാല്‍, 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുമ്പോള്‍ ഈ ഭീതി വേണ്ടെന്നും ഗവേഷകസംഘം അഭിപ്രായപ്പെട്ടു.

Slider

Written by 

Related posts

error: Content is protected !!