സോഷ്യൽ മീഡിയയിൽ തരംഗമായി ബെംഗളൂരുവാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ “ഡബ്സ്മാഷ് ചലഞ്ച് -2018”;മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത് ആയിരങ്ങൾ.

ബെംഗളൂരു: വാർത്തകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് ബെംഗളൂരു നഗരത്തിലെ കലാകായികമായ ചേതനകളെ തട്ടിയുണർത്താനുള്ള ബെംഗളൂരു വാർത്തയുടെ ശ്രമങ്ങളിൽ ഒന്നായിരുന്നു ” ഡബ്സ്മാഷ് ചലഞ്ച് 2018 “, ഇതിന് മുൻപ് നടത്തിയ ലോകകപ്പ് ഫുട്ബാൾ പ്രവചനമൽസരം അടക്കമുള്ള ശ്രമങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം മാത്രമായിരുന്നു ഞങ്ങളുടെ ഉൽപ്രേരകം.

പ്രവചനാതീതമായ മൽസരാർത്ഥികളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് നൽകിയത് ചെറിയ ആത്മ വിശ്വാസമല്ല, അതിന് ശേഷം ലഭ്യമായ വീഡിയോകളിൽ നിന്ന് ബെംഗളൂരു മലയാളികളിലെ ഏറ്റവും നല്ല 5 അഭിനേതാക്കളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല.

അതിന് ശേഷം ആ 5 വീഡിയോകൾ ഞങ്ങളുടെ ഫേസ് ബുക്ക് പേജിലേക്ക് ഷെയർ ചെയ്യുകയായിരുന്നു.

അശ്വതി,അനഘ മധു, സച്ചുമോൾ, സാരംഗ് സതീഷ്, ശ്രുതി നായർ എന്നിവരായിരുന്നു ആ അഞ്ച് ഭാഗ്യവതികൾ / ഭാഗ്യവാൻമാർ.

വായിക്കുക:  മൈസൂരു വഴി കേരളത്തിലേക്കുള്ള യാത്ര പേടി സ്വപ്നമായി മാറുന്നു;ചന്നപട്ടണക്കടുത്തു വച്ച് ബൈക്ക് കുറുകെയിട്ട് കേരള ആർടിസി ഡ്രൈവറെ അക്രമിക്കാൻ ശ്രമം;വീഡിയോ കാണാം.

പിന്നീട് സംഭവിച്ചത് എന്താണ് എന്ന് നിങ്ങൾക്കറിയാം .. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം ഷെയർ ചെയ്ത വീഡിയോകൾ മണിക്കൂറുകളിൽ കണ്ടത് ആയിരങ്ങളായിരുന്നു, ചില മൽസരാർത്ഥികൾ അന്ന് തന്നെ ആയിരം കടന്നു.

കുറച്ചു  ദിവസങ്ങള്‍ക്ക്  ശേഷം തിരിഞ്ഞ് നോക്കുമ്പോൾ ചില മൽസരാർത്ഥികളുടെ വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടത് പതിനായിരത്തിലധികം ആളുകളാണ് മറ്റു മത്സരാർത്ഥികൾ തൊട്ട് പിന്നിലും!

ഡബ്സ്മാഷുകളുടെ ക്വാളിറ്റിയും മൽസരാത്ഥികളുടെ വീറും വാശിയും തന്നെയാണ് ഇത്രയും വലിയ ഒരു പ്രേക്ഷക ശ്രദ്ധയിലേക്ക് ഈ വീഡിയോകളെ നയിച്ചത് എന്ന് പറയുന്നതിന് ഞങ്ങൾക്ക് തെല്ലും മടിയില്ല.

നൂറോളം വരുന്ന മലയാളി സംഘടനകളാം പത്തോളം പ്രധാന ഫേസ്ബുക്ക് കൂട്ടായ്മകളും ഉള്ള ഈ നഗരത്തിൽ എല്ലാവരോടും തുടരുന്ന സമാന സമീപനം ഒരു പരിധിവരെ നമ്മളെ സഹായിക്കുന്നുണ്ട് എന്ന് പറയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

bvaartha@gmail.com എന്ന വിലാസത്തിലേക്ക് അയക്കുന്ന ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കാൻ ഞങ്ങൾ ബദ്ധശ്രദ്ധരാണ്.

വായിക്കുക:  അന്തിമ വിജയം സിദ്ധരാമയ്യക്ക്; ഹൈക്കമാന്റ് ഇടപെടലിൽ ജി പരമേശ്വരക്ക് പ്രധാന വകുപ്പായ ആഭ്യന്തരം നഷ്ടമായി;ലഭിച്ചത് സിദ്ധരാമയ്യയുടെ വിശ്വസ്ഥൻ എം.ബി.പാട്ടീലിന്.

ഈ ഉദ്യമത്തില്‍ ഞങ്ങളെ സഹായിച്ച സ്പോണ്‍സര്‍ “മാസ്റ്റര്‍ കോട്ടേജസി”നോട് ഉള്ള നന്ദിയും ഈ അവസരത്തില്‍ രേഖപെടുത്തുന്നു.

ചില കൗതുകകരമായ കാര്യങ്ങൾ കൂടി സംഭവിച്ചു അത് നിങ്ങളോടു പങ്കുവക്കാതെ ഇരിക്കുന്നത് ശരിയല്ലല്ലോ..അവസാനത്തെ അഞ്ചു മത്സരാര്‍ത്ഥികളെ പ്രവചിച്ചതിനു ശേഷം ഞങ്ങളുടെ ഫേസ്ബുക്ക്‌ ചാറ്റിലും നിരവധി വീഡിയോകള്‍ ആണ് പ്രവഹിക്കുന്നത്.അടുത്ത മത്സരത്തില്‍ പരിഗണിക്കാം എന്ന ഉറപ്പോടെ അവരെ ഒഴിവാക്കുക മാത്രമേ ഇപ്പോള്‍ ചെയ്യാന്‍ നിര്‍വാഹമുള്ളൂ..അടുത്ത വര്‍ഷം ഇതിലും ഘംഭീരമായി നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.മറ്റ് പല മത്സരങ്ങളും അണിയറയില്‍ തയ്യാറാകുകയാണ്‌…

അതെ സമയം ചിലര്‍ക്ക് അവസരം ലഭിച്ചതില്‍ അസൂയാലു ആയവര്‍ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജിന്റെ റേറ്റിംഗ് കുറച്ചു നല്‍കി നെഗറ്റീവ് അഭിപ്രായം ഇട്ടു മുങ്ങുകയും ചെയ്തു,…:)

വായിക്കുക:  ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതികൾ പണികൊടുത്തു.. വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഏറ്റവും മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ അറിയിക്കുന്നതാണ് ..നന്ദി.

Slider

Related posts

error: Content is protected !!