ബെംഗളൂരു വാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ “ഡബ്സ് മാഷ് ചാലഞ്ചിൽ ” വിധികർത്താക്കളാകാൻ വായനക്കാർക്കും അവസരം.

ബെംഗളൂരു : ബെംഗളൂരു വാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ ഡബ്സ് മാഷ് ചാലഞ്ച് മൽസരത്തിന് ലഭിച്ചത് അഭൂത പൂർവ്വമായ പ്രതികരണമായിരുന്നു,
എസ് സതീഷ്‌

ബെംഗളൂരു മലയാളികൾക്ക് മാത്രമായി സംഘടിപ്പിച്ച ഏറ്റവും നല്ല അഭിനേതാവിനെ കണ്ടെത്താനുള്ള ഓൺലൈൻ മൽസരത്തിൽ പങ്കെടുത്തത് 300ൽ അധികം മൽസരാർത്ഥികൾ ആയിരുന്നു.

അനഘ മധു
ഓരോ ഡബ്സ് മാഷും ഒന്നിനൊന്ന് മെച്ചമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ?
ടൈമിംഗ്, അഭിനയം, ഭാവം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെടുത്തി ഞങ്ങളുടെ ജഡ്ജിംഗ് കമ്മിറ്റി ആറു പേർ അടങ്ങുന്ന അവസാന ലിസ്റ്റ് പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇനി വായനക്കാരുടെ ഊഴമാണ് അവസാന റൗണ്ടിൽ എത്തിയ 5 വീഡിയോകളും ഞങ്ങൾ നിങ്ങളുടെ വിധിക്കായി മുന്നോട്ട് വക്കുകയാണ്.

വായിക്കുക:  കേരളത്തില്‍ കനത്ത പോളിംഗ്;നിരവധി സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണി മുടക്കി;ചിഹ്നം മാറി വോട്ട് വീഴുന്നു എന്ന പരാതി ഉന്നയിച്ച ആള്‍ക്ക് ആരോപണം തെളിയിക്കനായില്ല;കേസെടുത്തു.
അശ്വതി

മൽസരത്തിന്റെ നിയമങ്ങൾ എന്തായിരുന്നു എന്ന് ഇവിടെ ക്ലിക് ചെയ്താൽ അറിയാം. 

സച്ചു മോള്‍
ഏറ്റവും ലൈക്കുകൾ ലഭിക്കുന്ന മൂന്ന് വീഡിയോകൾ ഞങ്ങൾ പ്രഗത്ഭരടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മിറ്റിയുടെ മുന്നിൽ സമർപ്പിക്കുന്നതാണ്.
അതിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ അർഹരായവരെ തെരഞ്ഞെടുക്കാനുള്ള ജോലി അവരുടേതാണ്.

ബെംഗളൂരു മലയാളികൾക്കിടയിലെ ഏറ്റവും നല്ല അഭിനേതാവിനെ കണ്ടെത്തേണ്ട ചുമതല ഇപ്പോൾ നിങ്ങൾ വായനക്കാരിൽ കൂടി വന്നു ചേർന്നിരിക്കുകയാണ്.

വായിക്കുക:  ഇവരുടെ ജീവന്‍ കവര്‍ന്ന വില്ലന്‍ പ്രണയമായിരുന്നു!!!
ശ്രുതി നായര്‍
എത്ര ലൈക്കുകൾ കിട്ടുന്നുണ്ട് എന്നത് മാത്രമായിരിക്കും അവസാന റൗണ്ടിലെ മൂന്ന് മൽസരാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള ഏക ഘടകം. കമന്റ് ചെയ്ത് പ്രോൽസാഹിപ്പിക്കാം ടാഗ് ചെയ്ത് ശ്രദ്ധക്ഷണിക്കുന്നതിനോ തടസ്സമില്ല ,അപ്പോൾ തുടങ്ങുകയല്ലേ ..
Slider
Slider
Loading...

Related posts

error: Content is protected !!