FLASH NEWS

ഇഡ്ഡലിയും സാമ്പാറും ഇനി ബഹിരാകാശത്തേക്ക്!

2022ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും. ഇതിനായി ഗഗന്‍യാനില്‍ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ഇഡ്ഡലിയും സാമ്പാറും.

മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന്  ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.

റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്‍റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്.

ബഹിരാകാശ യാത്രികര്‍ക്കായി റെഡി ടു ഈറ്റ്, ഈസി ടു മേക്ക് ഭക്ഷണങ്ങളാണ് ഒരുക്കുക. കഴിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാവുകൊണ്ട് നിര്‍മിക്കുന്ന പാത്രവും ഗ്ലാസും സ്പൂണും വരെ ബഹിരാകാശ യാത്രികര്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്.

വായിക്കുക:  പടക്കം പൊട്ടിക്കൽ തടാക തീരങ്ങളിൽ പാടില്ല

ബഹിരാകാശ യാത്രക്കിടെ പലവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് അവരുടെ ഭക്ഷണം ആവശ്യമായ ഊര്‍ജം ഉറപ്പാക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കുന്നതുമായിരിക്കണം.

ഗുരുത്വാകര്‍ഷണമില്ലാത്തയിടങ്ങളില്‍ ഉപയോഗിക്കാനാവും വിധം പ്രത്യേകമായാണ് ബഹിരാകാശയാത്രികര്‍ക്കായി ഭക്ഷണം ഒരുക്കുക.

ഇതിനാവശ്യമായ എല്ലാ സാങ്കേതികവിദ്യയും സ്ഥാപനത്തിലുണ്ടെന്നും തുടര്‍നടപടികള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണെന്നും ഡി.എഫ്.ആര്‍.എല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.ഡി. സെംവാല്‍ പറഞ്ഞു.

കൂടുതല്‍എക്സ്ക്ലുസീവ് ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക => (ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥ സംഭവത്തിന്റെത് ആയിരിക്കണം എന്നില്ല;യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രം ലഭ്യമല്ലാത്തപ്പോള്‍ സംഭവത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ്. കമന്റ്‌ ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഒന്നും BengaluruVaartha.Com ന്റെത് അല്ല,മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാനും വിയോജിക്കാനും അഭിനന്ദിക്കാനും താഴെ കൊടുത്തിരിക്കുന്ന കമെന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ആയി ഇടുന്നവരെയും മത രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ്‌ - എഡിറ്റര്‍)
വായിക്കുക:  റി​ട്ട. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ജ​ഡ്ജി അന്തരിച്ചു

Related posts