”വിരസത തിങ്ങിയ കേളീ ശൈലിയില്‍ അവസാന നിമിഷം കത്തി കയറി ഉറുഗ്വായ് ….!”ഈജിപ്റ്റിനെതിരെ ഒരു ഗോള്‍ ജയം ….

Loading...

ഗ്രൂപ്പ് എയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഈജിപ്റ്റും ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഉറഗ്വെയും തമ്മില്‍ ആയിരുന്നു ഏറ്റുമുട്ടിയത് . 4-2-3-1 ശൈലിയില്‍ ഇറങ്ങിയ ഈജിപ്റ്റും 4-4-2 ശൈലിയില്‍ ഇറങ്ങിയ ഉറുഗ്വേയും തമ്മില്‍ ഉള്ള മത്സരം ഏകദേശം തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടം ആയി പരിഗണിക്കാവുന്നതാണ്. പക്ഷെ കടലാസില്‍ ഉള്ള ശക്തി കളിക്കളത്തില്‍ കാണിക്കാതിരുന്നത്‌ കൊണ്ട് ഇടയ്ക്കുള്ള ചില ഒറ്റയാന്‍ മുന്നേറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അത്യന്തം വിരസമായ ഒരു മത്സരമായിരുന്നു ഇത്. പരുക്കേറ്റ സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ്‌ സലയെ പുറത്തു ഇരുത്തേണ്ടി  വന്നതു ഈജിപ്റ്റിന്റെ ജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെങ്കിലും ഡിഫന്‍സിലും മിഡ്ഫീല്ടിലും കാണിച്ച മികവിലൂടെ ഉറുഗ്വേ മുന്നേറ്റങ്ങളെ ചെറുത്‌ തോല്പിക്കുന്ന കാഴ്ച ആണ് കളത്തില്‍ കണ്ടത്…

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഉറുഗ്വേ മുന്നേറ്റ നിരയെ തളച്ചിടാന്‍ ഈജിപ്റ്റ്‌ മധ്യ നിരയ്കും പ്രതിരോധത്തിനും കഴിഞ്ഞു. ഈജിപ്തിന് തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ജയിക്കുവാന്‍ ഒരു നിര്‍ണ്ണായക ശക്തി ആയിരുന്ന  മുഹമ്മദ്‌ സലയുടെ അഭാവം ഇന്നലത്തെ   കളിയില്‍  ശരിക്കും നിഴലിച്ചു. ഈജിപ്റ്റ്‌ മുന്നെറ്റങ്ങള്‍ക്ക് കുന്തമുന ആവാറുള്ള സല ഇല്ലാതിരുന്നത് അവരുടെ നിരവധി മുന്നേറ്റങ്ങള്‍ ലക്‌ഷ്യം കാണുന്നതില്‍ നിന്ന് പരാജയപ്പെടുവാന്‍ കാരണമായി. നല്ല ഒരു മുന്നേറ്റനിരക്കാരന്‍ ഇല്ലാതെ ഈജിപ്റ്റ്‌ വിഷമിച്ചപ്പോള്‍ ലോകോത്തര മുന്നേറ്റനിരക്കാര്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റാതെ വിഷമിക്കുന്ന ഉറുഗ്വേയെ ആണ്  കളത്തില്‍ കണ്ടത്. സുവാരസിലും കവാനിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉറുഗ്വേ മുന്നേറ്റം പലപ്പോഴും നിലാവത്തു അഴിച്ചു വിട്ട കോഴികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ലക്ഷ്യബോധം ഇല്ലാതെ ഓടുന്ന പ്രതീതിയാണ് ഉളവാക്കിയത്. ഡിയാഗോ ഫോര്ലാനെ പോലെ ഒരു നല്ല മധ്യനിര കളിക്കാരന്റെ അഭാവം ഉറുഗ്വേ നിരയില്‍ നിറഞ്ഞു നിന്നു. കവാനിക്കും സുവാരസിനും പന്ത് കൊടുക്കാന്‍ ആവാതെ വിഷമിക്കുന്ന മധ്യനിര ആയിരുന്നു   തലേന്നേ  മത്സരത്തില്‍ ഉരുഗ്വേയുടെത്.


കവാനിയുടെ ഒരു ഫ്രീകിക്കും സുവാരസിന്റെ ഒരു മുന്നേറ്റവും ഉള്‍പ്പടെ ഗോള്‍ എന്നുറച്ച ഏതാനും മുന്നേറ്റങ്ങള്‍ തടഞ്ഞു നിര്‍ത്തിയ ഈജിപ്റ്റ്‌ ഗോള്‍ കീപ്പര്‍ മുഹമ്മദ്‌ എല്ഷേനാവി ആയിരുന്നു  അവരുടെ ഹീറോ. 89ആം മിനിട്ട് വരെ തന്റെ ജോലി നന്നായി ചെയ്ത മുഹമ്മദിനു പക്ഷെ അവസാന മിനിറ്റില്‍ ഹോസെ ഗിമെനെസിന്റെ ഹെഡര്‍ തടയാന്‍ ശ്രമിച്ചു പരാജയപ്പെടെണ്ടി വന്നു. ആ ഹെഡര്‍ ഈജിപ്റ്റിന്റെ വിധി നിര്‍ണ്ണയിക്കുകയും ചെയ്തു, അവസാന നിമിഷങ്ങളില്‍ മൂന്നു പോയിന്റിനായി ആക്രമിച്ചു കളിച്ച ഉരുഗ്വേയ്ക്ക് കിട്ടിയ സമ്മാനം ആയി ആ ഗോളിനെ കണക്കിലെടുക്കാം. മുഹമ്മദ്‌ സല കളിക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ഈജിപ്ത്  ഇന്നലെ   ഇറങ്ങിയത്  കളി എങ്ങിനെ എങ്കിലും സമനില ആക്കുവാനും അടുത്ത രണ്ടു കളികള്‍ സല കളികുമ്പോള്‍ അതില്‍ ഒരെണ്ണം എങ്കിലും ജയിച്ചു ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാര്‍ ആയി അടുത്ത റൌണ്ട് എത്താം എന്നുമായിരുന്നു, പക്ഷെ  തോല്‍വിയോടെ റഷ്യയും സൌദിയും ആയുമുള്ള രണ്ടു കളികളും അവര്‍ക്ക് നിര്‍ണ്ണായകമായി. ഇന്നലെയുള്ള  ജയത്തോടെ പോ

തന്‍വീര്‍ സലിം

യിന്റ് പട്ടികയില്‍ റഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഉരുഗ്വേയ്ക്ക് ഇനി ഒരു ജയവും സമനിലയും ഉണ്ടെങ്കില്‍ അടുത്ത റൌണ്ട് ടിക്കറ്റ് ഉറപ്പിക്കാം ……

 

Slider
Slider
Loading...
വായിക്കുക:  അടിയോടടി; ബി.ജെ.പി.യിൽ അമർഷം പുകയുന്നു, പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എം.എൽ.എ.മാർ..

Related posts

error: Content is protected !!