ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്രവാഹനവുമായി കയറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

Loading...

ബെംഗളൂരു : ഒരു സമയത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ വളർന്നിരുന്ന നഗരഭാഗമായിരുന്നു ഹൊസൂർ റോഡിന് സമീപമായി കിടക്കുന്ന ഇലക്ട്രോണിക്. സിറ്റി, ഐടി കമ്പനികളുടെ ആധിക്യം തന്നെയായിരുന്നു അതിന് കാരണം, ഈ ജനബാഹുല്യം കൊണ്ട് ഹൊസൂർ റോഡിൽ ഉണ്ടായ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സിൽക് ബോർഡിൽ നിന്നും ഇലക്ട്രോണിക് സിറ്റി വരെ ഒരു മേൽപാലം നിർമ്മിക്കാൻ ഹൈവേ അതോറിറ്റി തീരുമാനിച്ചത്.

2006 ൽ തുടങ്ങിയ പദ്ധതി 2010 ജനുവരി 22 ന് ഉൽഘാടനം ചെയ്തു, സിൽക് ബോർഡിന് ശേഷമുള്ള രൂപേന അഗ്രഹാരയിൽ നിന്ന് തുടങ്ങി ഇലക്ട്രോണിക് സിറ്റിയിൽ എത്തി മൂന്നായി പിരിയുന്ന വിധത്തിലാണ് നിർമാണം. ആകെ നീളം 9.985 കിലോമീറ്റർ നാലുവരിപാത.

വായിക്കുക:  സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു

ഒരു പരിധി വരെ ഹൊസൂർ റോഡിലെ തിരക്കു കുറക്കാൻ ഈ മേൽപാലത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും തുടർച്ചയായി അപകടങ്ങൾ നടക്കുന്ന സ്ഥലം എന്ന നിലക്കാണ് പാലം കുപ്രസിദ്ധിയാർ ജിക്കുന്നത്. പാലത്തിന് താഴെ സഞ്ചരിക്കുമ്പോൾ തിരക്കുള്ള സമയങ്ങളിൽ 20-25 മിനിറ്റ് എടുക്കുമ്പോൾ 5-7 മിനിറ്റുകൊണ്ട് രുപേന അഗ്രഹാരയിൽ എത്തിച്ചേരാം എന്നതുകൊണ്ടുതന്നെയാണ് എല്ലാവരും മേൽപാലം യാത്രക്ക് തെരഞ്ഞെടുക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം വളരെ വീതി കുറഞ്ഞ നാലുവരി പാതയാണ് ഇത് ,ഒരു വശത്തേക്ക് രണ്ട് വരി മാത്രം.അതേ രണ്ട് വരയിലൂടെ രണ്ട് നാലു ചക്രവാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ മറ്റൊരു ഇരു ചക്രവാഹനത്തിന്  ഉള്ള ഇടം പോലും സൈഡിൽ ഇല്ല. അതു കൊണ്ടു തന്നെ നിങ്ങൾ ഈ പാലത്തിന് മുകളിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ അടുത്ത ലൈനിൽ ഒരു നാലു ചക്രവാഹനമുണ്ടെങ്കിൽ കഴിവതും പിന്നിൻ വരുന്ന മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതിരിക്കാൻ ശ്രമിക്കുക, പലപ്പോഴും ഇരു ചക്രവാഹനം പിന്നിൽ വരുന്ന വാഹനത്തിന് പോകാൻ അവസരം കൊടുക്കുമ്പോഴാണ് അതിവേഗത്തിൽ പോകുന്ന വാഹനം ഇരു ചക്രവാഹനത്തെ ഇടിച്ചിടുന്നത്, പലപ്പോഴും യാത്രക്കാർ പാലത്തിൽ നിന്ന് താഴെ വീണിട്ടുമുണ്ട്. കഴിയുമെങ്കിൽ നിങ്ങളുടെ ലൈനിന്റെ നടുവിൽ കൂടി മാത്രം ഇരുചക്രവാഹനം ഓടിക്കുക,

വായിക്കുക:  ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും 70 കുട്ടികളും ഇന്ന് നഗരത്തിൽ.

കഴിഞ്ഞ ഒരു വർഷത്തിൽ ഈ മേൽപാലത്തിൽ നടന്നത് 3 ഇരുചക്രവാഹന അപകടങ്ങൾ ആണ് മരിച്ചവരുടെ എണ്ണം നാലും.

Slider
Slider
Loading...

Related posts

error: Content is protected !!