‘ഹാലോ ബ്രോ’: കാണൂ… ഈ പുതിയ മേക്കപ്പ് രീതി!

Loading...

ദൈവങ്ങളുടെ ചിത്രങ്ങളില്‍ അവരുടെ തലയ്ക്കു ചുറ്റും പ്രഭാവലയം കാണുന്നത് സാധാരണയാണ്. എന്നാല്‍ പ്രഭാവലയമുള്ള പുരികക്കൊടികള്‍ കണ്ടിട്ടുണ്ടോ? ഒരു പതിനാറു കാരി പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ള പുരികക്കൊടികളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ മേക്കപ്പ് ട്രെന്‍ഡ്.

‘ഹാലോ ബ്രോ’ എന്നാണ് ഈ മേക്കപ്പിന് പേര്. രണ്ടു പുരികങ്ങളുടെയും അറ്റം വടിച്ചു കളഞ്ഞ് മുകളിലോട്ടു വളച്ചു വരച്ച് അറ്റങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടിക്കുന്നതാണ് ഈ പുതിയ മേക്കപ്പ് രീതി.

വായിക്കുക:  ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

നിരവധിപ്പേരാണ് പുതിയ രീതിയെ അനുകൂലിച്ചും കളിയാക്കിയും കമന്‍റുകള്‍ ഇട്ടിരിക്കുന്നത്. ‘ഹന്നാഡസ് മേക്കപ്പ്’ എന്ന ഐഡിയില്‍ നിന്നുമാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. തനിക്ക് 16 വയസ്സാണെന്നും കമന്റ് ചെയ്യുന്നവര്‍ വയസ്സു കൂടി ഇടണമെന്നും ഇതില്‍ പറഞ്ഞിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ മറ്റൊരു ട്രെന്‍ഡ് ആയ ‘ഫിഷ്‌ടെയില്‍ ബ്രോ’ ആണ് ഈ പുതിയ സ്റ്റൈലിന് തനിക്ക് പ്രചോദനമായതെന്ന് ഹന്ന പറയുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!