FLASH NEWS

വെളിച്ചെണ്ണ ഉപയോഗിച്ച് മുഖസൗന്ദര്യം കൂട്ടാം!

മുഖസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും മുടിയിൽ  തേക്കാനും മാത്രമല്ല, മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധങ്ങൾ…

  • നന്നായി പഴുത്ത ഏത്തപ്പഴം അടിച്ചു അതിൽ വെളിച്ചെണ്ണയും തേനും ചേർത്ത് മുഖത്തു പുരട്ടി 20 -25 മിനുറ്റുകൾക്കു ശേഷം കഴുകി കളയുക. ഇത് നല്ലൊരു നറിഷിങ് മാസ്ക് ആണ്, മുഖത്തെ പാടുകൾ മാറുന്നതിനും ഇത് സഹായിക്കും.
  • രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി ചേർക്കുക. മുഖക്കുരുവിന്റെ പാടുകൾ പോവാൻ ഇത് സഹായിക്കും.
  • ചുണ്ടുകളുടെ സംരക്ഷണത്തിനും  ഏറെ ഉത്തമമാണ് വെളിച്ചെണ്ണ. വരണ്ടുണങ്ങിയ ചുണ്ടുകളുടെ  മൃദുലത വീണ്ടെടുക്കാൻ വെളിച്ചെണ്ണ സഹായിക്കും.
  • നല്ല വെയിലു കൊണ്ടാൽ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുന്നത് സാധാരണയാണ്.ഇത് മുഖത്തിന്റെ പ്രായം കൂടുതൽ തോന്നിക്കാണും കാരണമാകും. മുഖത്തു വെളിച്ചെണ്ണ ഉപയോഗിച്ചാൽ കരുവാളിപ്പ് മാറാനും മുഖത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും
  • നല്ല മേക്കപ്പ് റിമൂവർ കൂടിയാണ് വെളിച്ചെണ്ണ.കെമിക്കലുകൾ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് കളയുന്നതിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.മുഖത്തെ ചുളിവുകൾ ഉണ്ടാവുന്നത് തടയാൻ ഇതുവഴി സാധിക്കും.
  • കൊതുകോ മറ്റു പ്രാണികളോ കടിച്ചാൽ ആ ഭാഗത്ത് തിണർപ്പ് ഉണ്ടാവുന്നത് സാധാരണയാണ്. ഈ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടിയാൽ ചൊറിച്ചിൽ മാറുകയും തിണർപ്പ് അപ്രത്യക്ഷമാവുകയും ചെയ്യും
  • മുഖത്ത് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു സ്‌ക്രബ് കൂടിയാണ് വെളിച്ചെണ്ണ.പഞ്ചസാരയുടെ കൂടെ ചേർത്ത് ഇത് ഉപയോഗിച്ചാൽ ചർമം മൃദുവാകും
കൂടുതല്‍എക്സ്ക്ലുസീവ് ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക =>
വായിക്കുക:  'കാപ്പി' ചര്‍മ്മത്തിന് സൗന്ദര്യം വർധിപ്പിക്കും !
വായിക്കുക:  "ബിരിയാണിക്കൊതിയൻമാരെ ഇതിലേ ഇതിലേ...." ചിക്കൻ ബിരിയാണിയുടെ കൂടെ " അൺലിമിറ്റഡ് റൈസ് ", കറിക്കൊപ്പം വയറുനിറച്ച് പൊറോട്ടയും റൊട്ടിയും;ചോറിന് ശേഷം വയറുനിറച്ച് പായസം;വയറും മനസ്സും നിറക്കാൻ പുതിയ "മേയ്ക്ക് ഓവറു"മായി എൽ സാൽവർ തയ്യാർ.
(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥ സംഭവത്തിന്റെത് ആയിരിക്കണം എന്നില്ല;യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രം ലഭ്യമല്ലാത്തപ്പോള്‍ സംഭവത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ്. കമന്റ്‌ ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഒന്നും BengaluruVaartha.Com ന്റെത് അല്ല,മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാനും വിയോജിക്കാനും അഭിനന്ദിക്കാനും താഴെ കൊടുത്തിരിക്കുന്ന കമെന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ആയി ഇടുന്നവരെയും മത രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ്‌ - എഡിറ്റര്‍)

Related posts