ബെംഗളൂരു മലയാളികളായ പെൺകുട്ടികളുടെ വ്യത്യസ്ഥമായ ഡബ് മാഷ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ബെംഗളൂരു :പ്രശസ്തി എന്നത് പ്രതിഭയുള്ളവർക്ക് കണ്ണടച്ചു തുറക്കും വേഗത്തിൽ വന്നു ചേരാവുന്ന ഒരു കാര്യമാണ് അതു തന്നെ യാണ് ബെംഗളൂരു നഗരത്തിൽ ജീവിക്കുന്ന രണ്ട് മലയാളി പെൺകുട്ടികൾക്കും സംഭവിച്ചത്. അവരുടെ ഫേസ് ബുക്ക് ഗ്രൂപ്പ് ആയ “ചങ്ക്സിൽ ” അവർ ഒരു ഡബ് മാഷ് വീഡിയോ ഇട്ടതു മാത്രമേ അവർക്കോർമയുള്ളൂ. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം ഒന്ന് പത്തായി പത്ത് നൂറായി ആയിരമായി ഷെയറുകളും ലൈക്കുകളും പാഞ്ഞു, തീർന്നില്ല മലയാളത്തിലെ പ്രധാന ഓൺലൈൻ സോഷ്യൽ മീഡിയ യൂട്യൂബ് ചാനലുകളും ആ ഡെബ് മാഷിനെ ഏറ്റെടുത്തു.

പല യൂട്യൂബ് ചാനലുകളും അവരുടെ അനുമതിയോടെയും അല്ലാതെയും വാട്ടർമാർക്ക്  എല്ലാം വച്ച് ഷെയർ ചെയ്ത് തുടങ്ങി.

വായിക്കുക:  പ്രചാരണത്തിനിടയിൽ കോൺഗ്രസ് നേതാവും സിനിമാതാരവുമായ ഖുശ്ബുവിനെ അപമാനിക്കാൻ ശ്രമം; അക്രമിയുടെ"കരണം പുകച്ച്" താരം;പോലീസിന് കൈമാറിയ യുവാവിനെതിരെ കേസെടുക്കാതെ ഉപദേശിച്ച് വിട്ട് ബെംഗളൂരു പോലീസ്.

എന്താണീ ഡബ് മാഷിന്റെ പ്രത്യേകത ? ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒരു രസകരമായ രംഗമാണ് ഇവർ ഡബ് മാഷിനായി തെരഞ്ഞെടുത്തിരിക്കുന്നത്, ഇതേ രംഗത്തിന്റെ ഡബ് മാഷ് മറ്റു പലരും ചെയ്തത് യൂട്യൂബിൽ ലഭ്യമാണ് ,എന്നാൽ ഏതൊരു ഡബ്ബിങ്ങിന്റെ സൗന്ദര്യം എന്നത് ” ലിപ്പ് സിംഗ് ” ആണ് ,അത് ഈ ഡബ് മാഷിൽ നൂറു ശതമാനവും കൃത്യമാണ്, ഒരിടത്തു പോലും ചുണ്ടനക്കവും ശബ്ദവും തമ്മിലുള്ള ക്രമം വൈകുന്നില്ല.

മറ്റൊന്ന് സോഷ്യൽ മീഡിയയിലെ പല സെലിബ്രേറ്റി ഡബ്മാഷുകാരും കട്ട് ചെയ്ത് എഡിറ്റ് ചെയ്ത വീഡിയോകളാണ് പോസ്റ്റ് ചെയ്യാറുള്ളത് എന്നാൽ ഇവർ ഷെയർ ചെയ്തിട്ടുള്ള വീഡിയോ ഒറ്റ ടേക്കിൽ എടുത്തിട്ടുള്ളതാണ്.

വായിക്കുക:  നഗരത്തിൽ പലയിടങ്ങളിലായി മോഷണം നടത്തിവന്ന ഹൈടെക് കള്ളൻ ഒടുവിൽ പിടിയിലായി.

അയൽപക്കത്ത് വിവസ്ത്രനായി കുളിക്കുന്ന വിരൂപനേ കുറിച്ച് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയ രണ്ട് സ്ത്രീകളുടെ ആശയ വിനിമയം സിനിമയിൽ ചെയ്തതിനൊപ്പമോ കുറച്ച് മുകളിലോ ആയാണ് ഡബ് മാഷിൽ കാണാൻ കഴിയുന്നത്.

പ്രതിഭാധനരായ ഈ പെൺകുട്ടികൾ ബെംഗളൂരു മലയാളികൾ ആണ്, കോഴിക്കോട്ടുകാരിയായ അഞ്ജിത പി വി ,ജയിൻ യൂണിവേഴ്സിറ്റിയിൽ എംഎസ് സി ഫ്ലോറൻസിക് സയൻസ് രണ്ടാം വർഷ വിദ്യർത്ഥിയാണ് ,കൂട്ടുകാരി യായ അശ്വനി സുനിൽ നഗരത്തിലെ തന്നെ പവൻ ഹോസ്പിറ്റലിൽ ഡോക്ടർ ആയി സേവനമനുഷ്ടിക്കുന്നു. തൊടുപുഴ സ്വദേശിയാണ്.

പ്രശസ്തമായ ഇവരുടെ ഡബ് മാഷ് താഴെ ആസ്വദിക്കാം:

വായിക്കുക:  ആദ്യ മണിക്കൂറില്‍ ശരാശരി 10% വോട്ടിംഗ്;15 ശതമാനവുമായി നോര്‍ത്ത് ബെംഗളൂരു മുന്നില്‍;9 ശതമാനവുമായി കോലാര്‍ പിന്നില്‍;വോട്ടെടുപ്പ് തുടരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!